സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണം; ജ​ലീ​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന് പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, September 17, 2020 11:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ജ​ലീ​ൽ നി​ര​ന്ത​ര​മാ​യി ബ​ന്ധം പു​ല​ർ​ത്തി​രി​രു​ന്നു. ജ​ലീ​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന് പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​ന്ത്രി​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ശേ​ഷ​വും ജ​ലീ​ലി​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ചു​കൊ​ണ്ടു​ള്ള ക​ള്ള​വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. മ​ന്ത്രി​ക്ക് ക്ലി​ൻ​ചി​റ്റ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഇ​നി​യും ജലീൽ ആ ​സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണം ബാ​ധി​ക്കും. അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ, എ​ത് വി​ധേ​നെ​യെ​യും അ​ന്വേ​ഷ​ണ​ത്തെ തി​രി​ച്ചു​വി​ടാ​ൻ സാ​ധി​ക്കു​ന്ന​യാ​ൾ, മ​ന്ത്രി​സ്ഥാ​ത്ത് ഇ​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ജ​ലീ​ലി​നെ​തി​രെ കേ​സെ​ടു​ത്താ​ലും അ​റ​സ്റ്റു ചെ​യ്താ​ലും രാ​ജി​വ​യ്ക്കേ​ണ്ട എ​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​ന്‍റേ​ത്. ഇ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജ​ലീ​ല്‍ എ​ന്തി​നാ​ണ് രാ​ജി​വ​യ്‌​ക്കേ​ണ്ട​തെ​ന്ന് സി​പി​എം നേ​താ​വ് എം.​വി. ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു. കേ​സ് വ​ന്നാ​ലും ജ​ലീ​ല്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി സു​താ​ര്യ​ത പു​ല​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ. പ​രി​പ​ക്വ​മാ​യ സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ പ​രി​പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കും. ഇ​പ്പോ​ള്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ്. ഇ​പ്പോ​ഴും അ​യാ​ള്‍ പ​റ​യു​ന്ന​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഗേ​ജ് അ​ല്ലെ​ന്നാ​ണ്.

ര​ണ്ടാ​മ​ത്തെ ആ​ള്‍ അ​നി​ല്‍ ന​മ്പ്യാ​രാ​ണ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ങ്കി​ല്‍ ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​വി​ലെ​യാ​ണ് ജ​ലീ​ൽ എ​ൻ​ഐ​എ സം​ഘ​ത്തി​നു മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ സ്വ​കാ​ര്യ കാ​റി​ലാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ്ണം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ മ​ത​ഗ്ര​ന്ഥ​ത്തി​ൻ​റ മ​റ​വി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​താ​ണ് പ​രി​ശോ​ധ​നാ വി​ഷ​യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം ഇ​ഡി മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത ഘ​ട്ട​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.