എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച സംഘടനകളുടെ മാ​ർ​ച്ച്
Thursday, September 17, 2020 1:26 PM IST
കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേധം. മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം.

യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ മാ​ർ​ച്ച് എ​ൻ​ഐ​എ ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​വു​മാ​യി എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തും പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ൻ​ഐ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ സ്വ​കാ​ര്യ കാ​റി​ലാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​താ​ണ് പ​രി​ശോ​ധ​നാ വി​ഷ​യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം ഇ​ഡി മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത ഘ​ട്ട​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.