ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Thursday, September 17, 2020 12:00 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഒ​രു വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്താ​ൻ എ​ൻ​ഐ​എ വി​ളി​ച്ചു​വ​രു​ത്തി​യ​താ​ണ്. ജ​ലീ​ൽ രാ​ജിവ​യ്‍​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജ​ലീ​ലി​ൽ സ​മ്പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ട് എ​ല്ലാ​വ​ർ​ക്കും. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ എ​ൻ​ഐ​എ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​തി​ന്‍റെ പേ​രി​ൽ രാ​ജിവ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ലീ​ലി​നു പി​ന്തു​ണ​യു​മാ​യി എം.​വി. ഗോ​വി​ന്ദ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സ് വ​ന്നാ​ലും ജ​ലീ​ല്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി സു​താ​ര്യ​ത പു​ല​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ. പ​രി​പ​ക്വ​മാ​യ സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ പ​രി​പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കും. ഇ​പ്പോ​ള്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ്. ഇ​പ്പോ​ഴും അ​യാ​ള്‍ പ​റ​യു​ന്ന​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഗേ​ജ് അ​ല്ലെ​ന്നാ​ണ്.

ര​ണ്ടാ​മ​ത്തെയാ​ള്‍ അ​നി​ല്‍ ന​മ്പ്യാ​രാ​ണ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ങ്കി​ല്‍ ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.