ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി സി​പി​ഐ
Thursday, September 17, 2020 12:28 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജ​ലീ​ലി​ന് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി സി​പി​ഐ നേ​തൃ​ത്വം. ജ​ലീ​ല്‍ രാ​ജിവ​യ്ക്ക​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ജ​ലീ​ലി​ന് പി​ന്തു​ണ​യു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​നും സി​പി​എം നേ​താ​വ് എം.​വി. ഗോ​വി​ന്ദ​നും രം​ഗ​ത്തെ​ത്തി.

ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജ​ലീ​ല്‍ എ​ന്തി​നാ​ണ് രാ​ജി​വ​യ്‌​ക്കേ​ണ്ട​തെ​ന്ന് സി​പി​എം നേ​താ​വ് എം.​വി. ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു. കേ​സ് വ​ന്നാ​ലും ജ​ലീ​ല്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി സു​താ​ര്യ​ത പു​ല​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ. പ​രി​പ​ക്വ​മാ​യ സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ പ​രി​പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കും. ഇ​പ്പോ​ള്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ്. ഇ​പ്പോ​ഴും അ​യാ​ള്‍ പ​റ​യു​ന്ന​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഗേ​ജ് അ​ല്ലെ​ന്നാ​ണ്.

ര​ണ്ടാ​മ​ത്തെ ആ​ള്‍ അ​നി​ല്‍ ന​മ്പ്യാ​രാ​ണ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ങ്കി​ല്‍ ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

ജ​ലീ​ല്‍ എ​ന്‍​ഐ​എ​ക്ക് മു​ന്‍​പി​ല്‍ ഹാ​ജ​രാ​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​യേ ക​ണ​ക്കാ​ക്കാ​നാ​കൂ എ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ജ​ലീ​ല്‍ ക​ള​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് രാ​ജി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷം ക​ള​വ് പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത് നി​ഷ്‌​ക്രി​യ​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.