ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ത്തി​യാ​യ​താ​യി സൂ​ച​ന
Thursday, September 17, 2020 12:31 PM IST
കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ത്തി​യാ​യ​താ​യി സൂ​ച​ന. എ​ൻ​ഐ​എ ഓ​ഫീ​സി​ലെ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം അ​റി​യാ​ൻ സാ​ധി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റി​നാ​ണ് മ​ന്ത്രി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റ നീ​ണ്ടു​നി​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ 11 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ചോ​ദ്യം​ചെ​യ്യ​ലി​നു പി​ന്നാ​ലെയാണ് എ​ൻ​ഐ​എ​യു​ടെ മു​ൻ​പി​ലും മ​ന്ത്രി ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി വി​ളി​പ്പി​ച്ചു എ​ന്നാ​ണ് വി​വ​രം. മാ​ര്‍​ച്ച് നാ​ലി​ന് എ​ത്തി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജി​നെ പ​റ്റി​യാ​ണ് ചോ​ദ്യം ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ജ​ലീ​ലി​നെ എ​ന്‍​ഐ​എ ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ന്‍​ത​ന്നെ പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ജ​ലീ​ലി​ന്‍റെ രാ​ജി എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.