ജ​ലീ​ലി​ന്‍റെ രാ​ജി​ക്കാ​യി സം​സ്ഥാ​ന​ത്ത് തെ​രു​വു​യു​ദ്ധം; ക​ലി​പൂ​ണ്ട് യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ
Thursday, September 17, 2020 1:32 PM IST
കോ​ട്ട​യം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​പ്ര​തി​ഷേ​ധം. യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​​യു, യു​വ​മോ​ർ​ച്ച, മ​ഹി​ള മോ​ർ​ച്ച തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ണ്‍​ഗ്ര​സും യു​വ​മോ​ർ​ച്ച​യും മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ർ​ച്ച് പോ​ലീ​സ് എ​ൻ​ഐ​എ ഓ​ഫീ​സി​നു മു​ന്നി​ൽ ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​വു​മാ​യി എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തും പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

പാ​ല​ക്കാ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ കാ​ല​ശി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജി​ൽ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മ​ഹി​ള മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സ് ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്നു വ​നി​ത പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.

കൊ​ല്ല​ത്ത് കെ​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​ള​ക്ട്രേ​റ്റി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.

കോ​ട്ട​യം ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്തെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി.

തൃ​ശൂ​രി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് മ​ഹി​ള മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. മ​ഹി​ള​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ചു.

കോ​ഴി​ക്കോ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചും ആ​ക്ര​മാ​സ​ക്ത​മാ​യി. പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ലാ​ത്തി​വീ​ശി. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ക​ണ്ണൂ​രി​ലും യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ​ലീ​ലി​നെ​തി​രെ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.