സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
Thursday, September 17, 2020 2:48 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ക​സ്റ്റം​സ് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ഷെ​മീം, ജി​ഫ്സ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​സ്റ്റം​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ഒ​ൻ​പ​ത്, 13, 14 പ്ര​തി​ക​ളാ​ണി​വ​ർ. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് 60 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കെ.​ടി. റ​മീ​സി​ന് ജാ​മ്യം ലഭിച്ചു. കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും റ​മീ​സ് പ്ര​തി​യാ​യ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

അ​തേ​സ​മ​യം റ​മീ​സി​ന്‍റെ ജാ​മ്യ​ത്തെ ക​സ്റ്റം​സ് കോ​ട​തി​യി​ൽ എ​തി​ർ​ത്തി​ട്ടി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ റ​മീ​സി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് അ​റി​യി​ച്ച​ത്.

ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ​യോ സ​മാ​ന​മാ​യ തു​ക​യു​ടെ​യോ ജാ​മ്യം കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്ക​ണം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ട​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഏ​ഴ് ദി​വ​സ​ത്തി​ന​കം പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്ക​ണം. അ​ന്വേ​ഷ​ണ​വു​മാ​യി എ​ല്ലാ ത​ര​ത്തി​ലും സ​ഹ​ക​രി​ക്ക​ണം എ​ന്നി​ങ്ങ​നെ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. അ​റ​സ്റ്റി​ലാ​യി 61-ാം ദി​വ​സ​മാ​ണ് റ​മീ​സി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.