"കൊ​ന്ന​പ്പൂ സാ​ഹി​ബി​ന് ത​ല​യി​ലി​ടാ​ന്‍ തോ​ര്‍​ത്തു​മു​ണ്ട് വാ​ങ്ങാ​ന്‍ ഒ​ന്ന് സ​ഹാ​യി​ച്ചാ​ലോ'?; കെ.​ടി. ജ​ലീ​ലി​നെ ട്രോ​ളി ബ​ൽ​റാം
Thursday, September 17, 2020 2:11 PM IST
പാലക്കാട്: ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ന്‍​ഐ​എ വി​ളി​ച്ചു വ​രു​ത്തി​യ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ട്രോ​ളി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​രി​ഹാ​സം അ​ഴി​ച്ചു വി​ട്ട​ത്.

"സ്ഥി​ര​മാ​യി ഓ​രോ​രോ ഓ​ഫീ​സു​ക​ളി​ല്‍ കൊ​ച്ചു​വെ​ളു​പ്പാ​ന്‍ കാ​ല​ത്ത് "വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍' പോ​കേ​ണ്ടി വ​രു​ന്ന കൊ​ന്ന​പ്പൂ സാ​ഹി​ബി​ന് ത​ല​യി​ലി​ടാ​ന്‍ തോ​ര്‍​ത്തു​മു​ണ്ട് വാ​ങ്ങാ​ന്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും കൂ​ടി ഒ​ന്ന് സ​ഹാ​യി​ച്ചാ​ലോ?. എ​ന്‍റെ വ​ക 25'. ബ​ല്‍​റാം കു​റി​ച്ചു.

അ​തേ​സ​മ​യം. കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്ട് യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ​യ്ക്ക് പ​രി​ക്കേ​റ്റു.

പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യും പോ​ലീ​സ് ലാ​ത്തി​വീ​ശി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കും ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.