അ​തി​ർ​ത്തി​യി​ൽ വെ​ല്ലു​വി​ളി​നി​റ​ഞ്ഞ സ്ഥി​തി; സൈ​ന്യം എ​ന്തും നേ​രി​ടാ​ൻ ത​യാ​റെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി
Thursday, September 17, 2020 4:20 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ വ​ലി​യ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ്ഥി​തി​യെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സൈ​ന്യം എ​ന്തും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക​ടു​ത്ത് ചൈ​ന​യു​ടെ വി​ന്യാ​സം തു​ട​രു​ക​യാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. പാ​ങ്കോ​ഗ്, ഗോ​ഗ്ര മേ​ഖ​ല​ക​ളി​ലാ​ണ് ചൈ​ന​യു​ടെ സേ​ന​വി​ന്യാ​സം. എ​ല്ലാ ധാ​ര​ണ​ക​ളും ലം​ഘി​ച്ച് ചൈ​ന ന​ട​ത്തി​യ അ​ക്ര​മ​ത്തി​ന് ഇ​ന്ത്യ​ൻ സേ​ന ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സേ​ന​യു​ടെ ക​രു​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. ഇ​ന്ത്യ​യു​ടെ നി​ശ്ച​യ​ദാ​ർ​ഡ്യ​ത്തെ ആ​രും സം​ശ​യി​ക്കേ​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.