ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: സി​ദ്ദി​ഖും ഭാ​മ​യും വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി
Thursday, September 17, 2020 4:56 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​ദ്ദി​ഖ്, ഭാ​മ എ​ന്നി​വ​ർ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇ​രു​വ​രെ​യും വി​സ്ത​രി​ക്കും. നേ​ര​ത്തെ സി​ദ്ദി​ഖ് ഹാ​ജ​രാ​യി​രു​ന്നെ​ങ്കി​ലും സാ​ക്ഷി​വി​സ്താ​രം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ാവി​ലെ 11 മ​ണി​യോ​ടെ​യാ​ണു ഭാ​മ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് ത​ന്‍റെ അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ഇ​ര​യാ​യ ന​ടി നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ഭാ​മ​യെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​ക്കി​യ​ത്.

2020 മാ​ർ​ച്ചി​ൽ ഭാ​മ​യു​ടെ വി​സ്താ​രം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്നു പ്രോ​സി​ക്യൂ​ഷ​ന് അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ വി​സ്താ​രം മാ​റ്റി. പി​ന്നീ​ട് കോ​വി​ഡ് പ്ര​തി​സ​ന്ധി​യേ​ത്തു​ട​ർ​ന്നു വി​സ്താ​രം ന​ട​ന്നി​ല്ല. എം​എ​ൽ​എ​യും ന​ട​നു​മാ​യ മു​കേ​ഷി​ന്‍റെ വി​സ്താ​രം വ്യാ​ഴാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.