വ​ഴി​യി​ലി​റ​ങ്ങി കാ​റ് മാ​റി​ക്ക​യ​റി; ജ​ലീ​ൽ മ​ട​ങ്ങിയത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ
Thursday, September 17, 2020 5:49 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം മ​ന്ത്രി കെ.​ടി ജ​ലീ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ മ​ട​ങ്ങി. കൊ​ച്ചി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ​നി​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വാ​ഹ​ന​ത്തി​ൽ പു​റ​ത്തേ​യ്ക്കി​റ​ങ്ങി​യ മ​ന്ത്രി വ​ഴി​യി​ലി​റ​ങ്ങി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി​യാ​ണ് മ​ട​ങ്ങി​യ​ത്.

കൊ​ച്ചി ഗ​സ്റ്റ്ഹൗ​സി​ൽ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തു​നി​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ക്കം. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഗ​സ്റ്റ്ഹൗ​സി​ൽ എ​ത്തി വി​ശ്ര​മി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ടൂ​റി​സം വ​കു​പ്പി​ന്‍റെ കാ​ർ മ​ന്ത്രി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഇ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ മാ​ധ്യ​മ​ങ്ങ​ൾ‌ ഗ​സ്റ്റ്ഹൗ​സി​ൽ കാ​ത്തു​നി​ന്നു. രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​നു എ​ത്തി​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​റി​ലാ​ണ് എ​ൻ​ഐ​എ ഓ​ഫീ​സി​ൽ​നി​ന്നും ജ​ലീ​ൽ മ​ട​ങ്ങി​യ​ത്.

ഇ​വി​ടെ​നി​ന്നും ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് അ​ഞ്ച് മി​നി​റ്റ് യാ​ത്ര​യാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​യ മ​ന്ത്രി ഗ​സ്റ്റ്ഹൗ​സി​ൽ എ​ത്തി​യി​ല്ല. മ​ന്ത്രി ക​യ​റി​യ സ്വ​കാ​ര്യ​വാ​ഹ​നം ഇ​വി​ടേ​ക്ക് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങി​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.