ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
Thursday, September 17, 2020 7:12 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ലീ​ൽ വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ പ്ര​ശ്ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി​യെ എ​ൻ​ഐ​എ​യെ ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ അ​റി​യി​ല്ല. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യൂ- മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ലീ​ൽ‌ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കാ​തെ രാ​ത്രി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ളും അ​ക്ര​മ​വും ഒ​ഴി​വാ​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ണ്ടു​വി​ചാ​ര​മാ​ണ് ഇ​തി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ശ​രി​യ​ല്ലാ​ത്ത മ​ന​സു​ക​ൾ അ​ദ്ദേ​ഹ​ത്തെ വ​ഴി നീ​ളെ ത​ട​യാ​നും ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്താ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ഏ​തു​വി​ധേ​ന​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ താ​ൻ‌ മൂ​ലം സ​മൂ​ഹ​ത്തി​ന് മ​റ്റൊ​രു പ്ര​ശ്നം ഉ​ണ്ടാ​വ​രു​തെ​ന്ന ചി​ന്ത​യും ക​രു​ത​ലു​മാ​ണ് അ​ദ്ദേ​ഹം കാ​ട്ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.