വി​ല​ങ്ങി​ടു​ന്ന​ത് വ്യാ​ജ​ന്, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​ല്ല: മു​ഖ്യ​മ​ന്ത്രി
Thursday, September 17, 2020 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഹ​നി​ക്കാ​നോ ത​ട​യാ​നോ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നോ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രായ പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത് ചി​ല​രി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി. പ്ര​ത്യേ​ക​മാ​യി ആ​രെ​യോ അ​ല്ലെ​ങ്കി​ല്‍ ചി​ല​രെ​യോ ഉ​ദ്ദേ​ശി​ച്ചു​ള്ള നീ​ക്ക​മെ​ന്ന രീ​തി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ള്ള​താ​യി കാ​ണു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി വാർത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണ​ണം. ആ​ളു​ക​ളു​ടെ വീ​ടു​ക​ള്‍ അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​ല്ലേ?. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ഒ​രു ഘ​ട്ട​ത്തി​ല്‍ അ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ഒ​ന്നും ചെ​യ്യ​രു​ത് എ​ന്ന സ​മീ​പ​നം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ര്‍​ക്ക് എ​ടു​ക്കാ​ന്‍ സാ​ധി​ക്കും.

ഇ​പ്പോ​ള്‍ ഉ​ണ്ടാ​ക്കി​യ സം​വി​ധാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ നി​ഗ​മ​ന​ങ്ങ​ളും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളും നാ​ട്ടി​ല്‍ കു​റെ ആ​പ​ത്തു​ണ്ടാ​ക്കു​ന്നു. അ​ത് ത​ട​യു​ക. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യ​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും മ​റി​ച്ചൊ​രു അ​ഭി​പ്രാ​യം ഉ​ണ്ടാ​വാ​നി​ട​യി​ല്ല.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ആ​രും ഹ​നി​ക്കി​ല്ല. . തെ​റ്റു​പ​റ്റി​യാ​ല്‍ തി​രു​ത്ത​ണം. അ​തി​ല്‍ വി​മു​ഖ​ത പാ​ടി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്ക് തെ​റ്റ് പ​റ്റി​യാ​ല്‍ തി​രു​ത്താ​നോ, തെ​റ്റാ​യ വാ​ര്‍​ത്ത കൊ​ടു​ത്ത അ​തേ പ്രാ​ധാ​ന്യ​ത്തോ​ടെ ശ​രി​യാ​യ വാ​ര്‍​ത്ത കൊ​ടു​ക്കു​വാ​നോ ത​യാ​റാ​വു​ന്നി​ല്ല എ​ന്ന​താ​ണ് പൊ​തു അ​നു​ഭ​വ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.