ലോ​ക്ക്ഡൗ​ണ്‍ ലംഘനം; 1496 കേ​സു​ക​ള്‍, 685 അ​റ​സ്റ്റ്, പി​ടി​ച്ചെ​ടു​ത്ത​ത് 57 വാ​ഹ​ന​ങ്ങ​ള്‍
Thursday, September 17, 2020 10:23 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്താ​കെ ഇ​ന്ന് 1496 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 685 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 57 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത 6192 സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് ആ​റ് കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ത​ല​സ്ഥാ​ന ജി​ല്ല​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ‌ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ 216 കേ​സു​ക​ളും തി​രു​വ​ന​ന്ത​പു​രം റൂ​റ​റി​ൽ 217 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ല​യി​ലാ​കെ 171 പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. 19 വാ​ഹ​ന​ങ്ങ​ൾ‌ പി​ടി​ച്ചെ​ടു​ത്തു.

ക​ണ്ണൂ​രാ​ണ് ഏ​റ്റ​വും കു​റ​വ് കേ​സു​ള്ള​ത്. ഇ​വി​ടെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ഒ​രാ​ളെ​യാ​ണ് ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.