ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ലി​ന്‍റെ രാ​ജി രാ​ഷ്ട്ര​പ​തി സ്വീ​ക​രി​ച്ചു
Friday, September 18, 2020 10:05 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ലി​ന്‍റെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്വീ​ക​രി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ​യി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ അ​കാ​ലി​ദ​ൾ പ്ര​തി​നി​ധി​യാ​യി​രു​ന്ന ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​ച്ച​ത്.

ഹ​ർ​സി​മ്ര​ത് കൗ​റി​ന്‍റെ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​സം​സ്ക​ര​ണ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന് ന​ൽ​കാ​നും രാ​ഷ്ട്ര​പ​തി നി​ർ​ദേ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ആ​ർ​ട്ടി​ക്ക​ൾ 75 പ്ര​കാ​ര​മാ​ണ് മ​ന്ത്രി​യു​ടെ രാ​ജി രാ​ഷ്ട്ര​പ​തി സ്വീ​ക​രി​ച്ച​ത്.

കാ​ർ​ഷി​കോ​ത്പാ​ദ​ന വ്യാ​പാ​ര വാ​ണി​ജ്യ (പ്ര​മോ​ഷ​ൻ, ഫെ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ, ക​ർ​ഷ​ക (ശ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ക​രാ​ർ ബി​ൽ, അ​വ​ശ്യ​സാ​ധ​ന ഭേ​ദ​ഗ​തി എ​ന്നീ ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യി​രു​ന്നു.

വി​വാ​ദ ബി​ല്ലു​ക​ളെ​ക്കു​റി​ച്ചു ലോ​ക്സ​ഭ​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ ഇ​റ​ങ്ങി​പ്പോ​ക്കു ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ സം​സ്ക​ര​ണ​മ​ന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ലി​ന്‍റെ രാ​ജി. ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളെ തു​ട​ർ​ന്നും എ​തി​ർ​ക്കു​മെ​ങ്കി​ലും ത​ത്കാ​ലം ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യ്ക്കു പി​ന്തു​ണ തു​ട​രു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ത​ല​വ​നും ഹ​ർ​സി​മ്ര​ത് കൗ​റി​ന്‍റെ ഭ​ർ​ത്താ​വു​മാ​യ സു​ഖ്ബി​ർ സിം​ഗ് ബാ​ദ​ൽ പ​റ​ഞ്ഞു.

കേ​ന്ദ്രം നേ​ര​ത്തെ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മാ​യു​ള്ള, ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന മൂ​ന്നു ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​തി​ന്‍റെ പേ​രി​ലാ​ണ് അ​കാ​ലി​ദ​ളി​ന്‍റെ ഏ​ക മ​ന്ത്രി​യു​ടെ രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.