തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡി​ൽ വ​ൻ കു​തി​പ്പ്; 926 പേ​ർ പോ​സി​റ്റീ​വ്; ഗു​രു​ത​രാ​വ​സ്ഥ
Friday, September 18, 2020 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 926 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 767 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 126 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

27 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. മൂ​ന്നു പേ​രു​ടെ മ​ര​ണം കോ​വി​ഡ്മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. തി​രു​മ​ല സ്വ​ദേ​ശി പ്ര​താ​പ​ച​ന്ദ്ര​ൻ (75), ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി രാ​ജ​ൻ (53), പൂ​ന്തു​റ സ്വ​ദേ​ശി​നി മേ​ഴ്സ്ലി(72) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 405 പേ​ർ സ്ത്രീ​ക​ളും 521 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 101 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 153 പേ​രു​മു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് 37, മു​ട്ട​ത്ത​റ 33, മ​ണ​ക്കാ​ട് 18, ബാ​ല​രാ​മ​പു​രം 17, വ​ള്ള​ക്ക​ട​വ് 17, നെ​ട്ട​യം 13, നെ​യ്യാ​റ്റി​ൻ​ക​ര 12, നാ​വാ​യി​ക്കു​ളം 10, പ​ട്ടം 8, പൂ​ജ​പ്പു​ര 8, വേ​റ്റി​നാ​ട് ശാ​ന്തി​മ​ന്ദി​രം 8, മു​ട്ട​പ്പ​ലം 8, പ​ര​ശു​വ​യ്ക്ക​ൽ 7, ആ​ന​യ​റ 7, നേ​മ ം6, വ​ർ​ക്ക​ല 6, മു​ക്കോ​ല 5, വി​ഴി​ഞ്ഞം 4, തി​രു​മ​ല 4, പാ​റ​ശാ​ല 4. എ​ന്നി​വ​യാ​ണ് ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ.

പു​തു​താ​യി 2,014 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 25,538 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 4,014 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. വീ​ടു​ക​ളി​ൽ 20,883 പേ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 641 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

1,647 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. വെ​ള്ളി​യാ​ഴ്ച 720 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 601 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.