മൂ​ന്ന് പേ​രെ വ​ധി​ച്ച വി​വാ​ദ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി
Friday, September 18, 2020 10:25 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ വി​വാ​ദ ഏ​റ്റു​മു​ട്ട​ലി​ൽ ഉ​ൾ​പ്പെ​ട്ട സൈ​നി​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. ജൂ​ലൈ 18 ന് ​ന​ട​ന്ന വി​വാ​ദ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് സൈ​ന്യം അ​റി​യി​ച്ച​ത്.

കു​റ്റാ​രോ​പി​ത​രാ​യ സൈ​നി​ക​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ഷോ​പ്പി​യി​നാ​ലെ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ബ​ന്ധു​ക്ക​ളാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സൈ​ന്യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ട്യാ സൈ​നി​ക​ർ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റ​വാ​ളി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.