എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ല​ക്ക​ഴി​ച്ച് ദു​ബാ​യ്
Friday, September 18, 2020 11:05 PM IST
ദു​ബാ​യ്: വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദു​ബാ​യി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. ശ​നി​യാ​ഴ്ച മു​ത​ൽ‌ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി യാ​ത്ര ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​ക്ക് ദു​ബാ​യ് വി​ല​ക്കേ​ര്‍​പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ 15 ദി​വ​സ​ത്തെ വി​ല​ക്കാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ര​ണ്ട് വ്യ​ത്യ​സ്ത വി​മാ​ന​ങ്ങ​ളി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി​ട്ടും ദു​ബാ​യി​ലേ​ക്ക് സ​ഞ്ച​രി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഡ​ൽ​ഹി, ജ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ദു​ബാ​യ് അ​ധി​കൃ​ത​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ല​ക്ക് റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.