ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു
Saturday, September 19, 2020 5:40 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ.

24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. 954,891 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും 22,262,569 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-6,916,898, ഇ​ന്ത്യ-5,305,475, ബ്ര​സീ​ൽ-4,495,183, റ​ഷ്യ-1,091,186, പെ​റു-750,098, കൊ​ളം​ബി​യ-743,945, മെ​ക്സി​ക്കോ-684,113, ദ​ക്ഷി​ണാ​ഫ്രി​ക്ക-657,627, സ്പെ​യി​ൻ-659,334, അ​ർ​ജ​ൻ​റീ​ന-601,713.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-203,032, ഇ​ന്ത്യ-85,625, ബ്ര​സീ​ൽ-135,793, റ​ഷ്യ-19,195, പെ​റു-31,146, കൊ​ളം​ബി​യ-23,665, മെ​ക്സി​ക്കോ-72,179, ദ​ക്ഷി​ണാ​ഫ്രി​ക്ക-15,857, സ്പെ​യി​ൻ-30,495, അ​ർ​ജ​ൻ​റീ​ന-12,491.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.