റം​സി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
Saturday, September 19, 2020 12:33 PM IST
കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​തി​നെ​തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ജി​ല്ലാ​ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. നി​ല​വി​ൽ കൊ​ട്ടി​യം സി​ഐ​യ്ക്കാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ ചു​മ​ത​ല.

തു​ട​ക്കം​മു​ത​ൽ​ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. റം​സി​യു​ടെ പി​താ​വും ബ​ന്ധു​ക്ക​ളും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി റം​സി​യു​ടെ പി​താ​വ് റ​ഹിം ഡി​ജി​പി​ക്കും സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ ഹാ​രിസി​ന്‍റെ മാ​താ​വി​നു​മേ​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​കു​റ്റം ചു​മ​ത്തി​യേ​ക്കു​മെ​ന്ന സൂ​ച​ന​നേ​ര​ത്തെ അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യി​രു​ന്നു. ഹാ​രീ​സി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ​യാ​യ സീ​രി​യ​ൽ ന​ടി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ​ന​ൽ​കി. ഹ​ർ​ജി 23ന് ​പ​രി​ഗ​ണി​ക്കും.

യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. സീ​രി​യി​ൽ ന​ടി​യേ​യും മാ​താ​വി​നെ​യും പോ​ലീ​സ് ഇ​തു​വ​രെ പ്ര​തി​ക​ളാ​ക്കി​യി​ട്ടി​ല്ല. റം​സി​യു​ടെ മ​ര​ണ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

എ​ട്ടു​ വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് വി​വാ​ഹം ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ത​ന്‍റെ മ​ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഹാ​രീ​സും വീ​ട്ടു​കാ​രും സ്വീ​ക​രി​ച്ച​തെ​ന്നും റം​സി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.