മ​ന്ത്രി ജ​യ​രാ​ജ​നും ഭാ​ര്യ​യും കോ​വി​ഡ് മു​ക്ത​രാ​യി
Saturday, September 19, 2020 1:48 PM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു.

സെ​പ്റ്റം​ബ​ർ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​രു​വ​രെ​യും ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​കെ.​എം. കു​ര്യാ​ക്കോ​സ് ചെ​യ​ര്‍​മാ​നും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് ക​ണ്‍​വീ​ന​റു​മാ​യ കോ​വി​ഡ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ടം​ഗ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഇ​വ​രെ ചി​കി​ത്സി​ച്ച​ത്.

ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.