മ​യ​ക്കു​മ​രു​ന്ന് കേ​സ്: ഡാ​ൻ​സ​ർ കി​ഷോ​ർ ഷെ​ട്ടി അ​റ​സ്റ്റി​ൽ
Saturday, September 19, 2020 3:55 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഡാ​ൻ​സ​ർ കി​ഷോ​ർ ഷെ​ട്ടി അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സെ​ന്‍റ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് (സി​സി​ബി) അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കി​ഷോ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കി​ഷോ​റി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് മം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

കി​ഷോ​ർ മും​ബൈ​യി​ൽ നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ​താ​യി സി​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ് ആ​ക്റ്റ് പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.