തു​ള്ളി​ക്കൊ​രു​കു​ടം പേ​മാ​രി..! ഞാ​യ​റും തി​ങ്ക​ളും അ​തി​തീ​വ്ര മ​ഴ
Saturday, September 19, 2020 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​ൽ 204.5 എം​എ​മ്മി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കും. ഈ ​ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് "റെ​ഡ്' അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ഈ ​ജി​ല്ല​ക​ൾ​ക്കു പു​റ​മെ ക​ണ്ണൂ​രും അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും.

ഇ​ന്ന് ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​വി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 എം​എം മു​ത​ൽ 204.4 എം​എം വ​രെ മ​ഴ ല​ഭി​ക്കും.

ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 എം​എം മു​ത​ൽ 115.5 എം​എം വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

വൈ​കി​ട്ട് ഏ​ഴ് മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്.

റെ​ഡ്, ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ല. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള തീ​ര​ദേ​ശ വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.