കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന ഘ​ട്ട​ത്തി​ലെ​ന്ന് കേ​ന്ദ്രം സ​മ്മ​തി​ക്ക​ണം: ഡ​ല്‍​ഹി ആ​രോ​ഗ്യ മ​ന്ത്രി
Saturday, September 19, 2020 6:23 PM IST
ന്യൂ​ഡ​ല്‍​ഹി: സാ​ങ്കേ​തി​ക പ​ദ​ങ്ങ​ളി​ൽ ത​ട​ഞ്ഞ് നി​ൽ​ക്കാ​തെ രാ​ജ്യ​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്രം സ​മ്മ​തി​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ൻ. ഡ​ൽ​ഹി​യി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും കേ​സു​ക​ൾ വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ൾ, സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടെ​ന്ന് അം​ഗീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു.

ന​മ്മ​ൾ സാ​ങ്കേ​തി​ക പ​ദ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​ന്നാ​ൽ ഐ‌​സി‌​എം‌​ആ​റി​നോ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ മാ​ത്ര​മേ ഇ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യൂ. ഡ​ൽ​ഹി​യി​ൽ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ല്‍​ഹി​യി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ 2.38 ല​ക്ഷം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. 4907 മ​ര​ണ​ങ്ങ​ള്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.