കോ​വി​ഡ്: കേ​ര​ള​ത്തി​ലേ​ത് ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സ്
Saturday, September 19, 2020 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ധി​ച്ച വ്യാ​പ​ന​ശേ​ഷി​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ജ​നി​ത​ക​വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന്‍റെ നി​ഗ​മ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 179 വൈ​റ​സു​ക​ളു​ടെ ജ​നി​ത​ക​ശ്രേ​ണി​ക​ര​ണം ന​ട​ത്തു​വാ​നും അ​വ​യു​ടെ വം​ശാ​വ​ലി സാ​ർ​സ് കൊ​റോ​ണ ര​ണ്ടി​ന്‍റെ ഇ​ന്ത്യ​ൻ ഉ​പ​വി​ഭാ​ഗ​മാ​യ എ2​എ ( A2a)ആ​ണെ​ന്ന് നി​ർ​ണ​യി​ക്കു​വാ​നും സാ​ധി​ച്ചു.

വി​ദേ​ശ വം​ശാ​വ​ലി​യി​ൽ പെ​ട്ട രോ​ഗാ​ണു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നെ​ടു​ത്ത സാ​മ്പി​ളു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര പ്ര​കാ​രം ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രോ​ഗാ​ണു​ക്ക​ളാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ട​ത്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ വ​ലി​യ ആ​ഘാ​തം സൃ​ഷ്ടി​ച്ചേ​ക്കാം. നേ​രി​യ അ​ലം​ഭാ​വം പോ​ലും വ​ലി​യ ദു​ര​ന്തം വ​രു​ത്തി​വെ​ച്ചേ​ക്കാ​വു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ളി​പ്പോ​ൾ.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. പൊ​തു​സ്ഥ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.