ഇ​ടു​ക്കി​യി​ൽ മ​ഴ ശ​ക്തം; നാ​ല് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു
Sunday, September 20, 2020 8:48 AM IST
തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​ടു​ക്കി​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു. ഇ​തേ തു​ട​ർ​ന്നു നാ​ല് അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു.

ലോ​വ​ർ​പെ​രി​യാ​ർ(​പാം​ബ്ല), ക​ല്ലാ​ർ​കു​ട്ടി, കു​ണ്ട​ള, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്.​ക​ല്ലാ​ർ​കു​ട്ടി-​ര​ണ്ട്, കു​ണ്ട​ള- ര​ണ്ട്, ലോ​വ​ർ​പെ​രി​യാ​ർ-​ഒ​ന്ന്, മ​ല​ങ്ക​ര-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​നി​ര​പ്പ് 40.28 മീ​റ്റ​റാ​യി ഉ​യ​ർ​ന്നി​രു​ന്നു.

ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ഡാ​മി​ൽ നി​ന്ന് തൊ​ടു​പു​ഴ​യാ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 23.91 ഘ​ന സെ​ന്‍റീ മീ​റ്റ​റാ​ണ്. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ രാ​ത്രി ഏ​ഴി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്ക​നു​സ​രി​ച്ച് ജ​ല​നി​ര​പ്പ് 2379.68 അ​ടി​യാ​യി ഉ​യ​ർ​ന്നു. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 80.57 ശ​ത​മാ​ന​മാ​ണി​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സാ​മാ​ന്യം ന​ല്ല മ​ഴ ല​ഭി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ൽ 125.75 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.