ഗി​ൻ​സ്ബ​ർ​ഗി​ന്‍റെ പി​ൻ​ഗാ​മി വ​നി​ത; പ​ക​ര​ക്കാ​രി​യെ ഉ​ട​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്ന് ട്രം​പ്
Sunday, September 20, 2020 9:28 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്ത​രി​ച്ച സു​പ്രീം കോ​ട​തി ജ​ഡ്ജി റൂ​ത്ത് ബേ​ഡെ​ർ ഗി​ൻ​സ്ബ​ർ​ഗി​ന് പ​ക​ര​ക്കാ​രി​യാ​യി വ​നി​ത​യെ നോ​മി​നേ​റ്റ് ചെ​യ്യു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗി​ൻ​സ്ബ​ർ​ഗി​ന്‍റെ പി​ൻ​ഗാ​മി​യെ ചൊ​ല്ലി രാ​ഷ്ട്രീ​യ കോ​ലാ​ഹ​ലം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം മാ​ത്ര​മേ സു​പ്രീം കോ​ട​തി ജ​ഡ്ജി​യെ തീ​രു​മാ​നി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്ന് ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബി​ഡ​ൻ ഇ​തി​ന​കം ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

എ​ന്നാ​ൽ അ​ടു​ത്ത ആ​ഴ്ച ത​ന്നെ പു​തി​യ ജ​ഡ്ജി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. താ​ൻ അ​ടു​ത്ത​യാ​ഴ്ച പു​തി​യ ജ​ഡ്ജി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യും. ഇ​ത് ഒ​രു വ​നി​ത​യാ​യി​രി​ക്കും- നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ‌ ട്രം​പ് പ​റ​ഞ്ഞു.

പു​തി​യ ജ​ഡ്ജി വ​നി​ത​യാ​യി​രി​ക്കും. കാ​ര​ണം താ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ പു​രു​ഷ​ന്മാ​രെ​ക്കാ​ൾ സ്ത്രീ​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്നു- ട്രം​പ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന പു​തി​യ ജ​ഡ്ജി യാ​ഥാ​സ്ഥി​ക​നാ​യി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം ഗ​ർ​ഭ​ച്ഛി​ദ്രം നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഇ​തു ഗു​ണം ചെ​യ്യാം.

ഫെ​മി​നി​സ്റ്റും വ​നി​താ അ​വ​കാ​ശ പോ​രാ​ളി​യു​മാ​യി​രു​ന്ന ഗി​ൻ​സ്ബ​ർ​ഗ് ലി​ബ​റ​ൽ നി​ല​പാ​ടു​കാ​രു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​യി​രു​ന്നു. യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​വും അ ​വ​രെ ബ​ഹു​മാ​നി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ്. ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ജ​ഡ്ജി​കൂ​ടി​യാ​യി​രു​ന്ന അ​വ​ർ 27 വ​ർ​ഷം സേ​വ​നം അ​നു​ഷ്ടി​ച്ചു. യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ ഒ​ൻ​പ​തു ജ​ഡ്ജി​മാ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് മ​ര​ണം വ​രെ പ​ദ​വി​യി​ൽ തു​ട​രാം, അ​ല്ലെ​ങ്കി​ൽ വി​ര​മി​ക്കാം. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.