പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ര​ക്ഷ​പെ​ടു​ത്തി
Sunday, September 20, 2020 12:34 PM IST
ഇടുക്കി: പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പാ​ല​ത്തി​ന് അ​ടി​യി​ല്‍ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷ​പെ​ടു​ത്തി. ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി​യി​ലെ പാ​ല​ത്തി​ന് അ​ടി​യി​ല്‍ കു​ടു​ങ്ങി​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി ബേ​ബി​ച്ച​നെ​യാ​ണ് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​ത്.

പാ​ല​ത്തി​ന്‍റെ ഭി​ത്തി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ ബേ​ബി​ച്ച​ന്‍ പു​ഴ​യി​ല്‍ വെ​ള്ളം കൂ​ടി​യ​തോ​ടെ കു​ടു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് സം​ഭ​വം ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ അ​റി​യി​ച്ച​ത്.

മൂ​ന്നാ​ര്‍, അ​ടി​മാ​ലി ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ള്‍ എ​ത്തി വ​ല ഉ​പ​യോ​ഗി​ച്ച് ബേ​ബി​ച്ച​നെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.