കൈ​ക്കൂ​ലി കേ​സി​ൽ ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്ക് ക്ലീ​ൻ​ചി​റ്റ്
Sunday, September 20, 2020 1:04 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി കേ​സി​ൽ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​ക്ക് ക്ലീ​ൻ​ചി​റ്റ്. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ ആ​യി​രി​ക്കെ പാ​ല​ക്കാ​ട് ആ​ർ​ടി​ഒ​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു കേ​സ്.

പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം തെ​ളി​യി​ക്കാ​നു​ള്ള തെ​ളി​വു​ക​ളി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ങ്കി​ലും വ​കു​പ്പു ത​ല അ​ന്വേ​ഷ​ണ​ത്തി​ന് റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്. ‌‌ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.