ലൈ​ഫ് മി​ഷ​ൻ: മു​ഖ്യ​മ​ന്ത്രി​ക്കും മൊ​യ്‌​തീ​നു​മെ​തി​രെ പ​രാ​തി ന​ൽ​കി അ​നി​ൽ അ​ക്ക​ര
Sunday, September 20, 2020 4:10 PM IST
തൃ​ശൂ​ര്‍: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​തി​രെ​യും പ​രാ​തി ന​ൽ​കി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​നി​ൽ അ​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്തി, മ​ന്ത്രി മൊ​യ്‌​തീ​ൻ, ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യം. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ലാ​ണ് അ​നി​ൽ അ​ക്ക​ര പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ത​ട്ടി​പ്പി​ൽ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി പ​റ​യു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലും ന​ല്‍​കാ​ന്‍ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​നി​ൽ അ​ക്ക​ര ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.