ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജോ​സ് ബ​ട്‌​ല​ര്‍ ഇ​റ​ങ്ങി​ല്ല; രാ​ജ​സ്ഥാ​ന് തി​രി​ച്ച​ടി
Sunday, September 20, 2020 9:20 PM IST
ദു​ബാ​യ്: ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ജോ​സ് ബ​ട്‌​ല​ര്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തു മൂ​ല​മാ​ണ് ബ​ട്‌​ല​റി​ന് ആ​ദ്യ മ​ത്സ​രം ന​ഷ്ട​മാ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് എ​തി​രെ​യാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. ബ​ട്‌​ല​റി​നെ​ക്കൂ​ടാ​തെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ തു​റു​പ്പു​ചീ​ട്ടാ​യ ലോ​ക​ക​പ്പ് ഹീ​റോ ബെ​ന്‍ സ്‌​റ്റോ​ക്‌​സും ടീ​മി​നൊ​പ്പം വൈ​കി​യാ​ണ് ചേ​രു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.