അ​വ​സാ​ന ഓ​വ​റി​ൽ സ്റ്റോ​യി​നി​സി​ന്‍റെ വെ​ടി​ക്കെ​ട്ട്; പ​ഞ്ചാ​ബി​ന് 158 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, September 20, 2020 9:46 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പ്റ്റ​ൽ​സി​നെ​തി​രെ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് 158 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മു​ൻ​നി​ര ത​ക​ർ​ന്ന ഡ​ൽ​ഹി​യെ മ​ധ്യ​നി​ര​യു​ടെ പ്ര​ക​ട​ന​മാ​ണ് ര​ക്ഷി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. പൃ​ഥ്വി ഷാ(5), ​ശി​ഖ​ർ ധ​വാ​ൻ(0), ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ(7) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ(32 പ​ന്തി​ൽ 39), ഋ​ഷ​ഭ് പ​ന്ത്(29 പ​ന്തി​ൽ 31) എ​ന്നി​വ​ർ ക്രീ​സി​ൽ ഒ​ന്നി​ച്ച​തോ​ടെ ഡ​ൽ​ഹി​യു​ടെ വി​ക്ക​റ്റ് കൊ​ഴി​ച്ചി​ൽ നി​ന്നു.

എ​ന്നാ​ൽ റ​ൺ​റേ​റ്റി​ൽ വ​ള​രെ പി​ന്നി​ലാ​യി​രു​ന്നു ഡ​ൽ​ഹി. അ​വ​സാ​ന ഓ​വ​റി​ൽ മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഡ​ൽ​ഹി​യെ 150 ക​ട​ത്തി​യ​ത്. സ്റ്റോ​യി​നി​സ് 21 പ​ന്തി​ൽ 53 റ​ൺ​സെ​ടു​ത്തു മ​ട​ങ്ങി.

പ​ഞ്ചാ​ബി​നാ​യി മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. കോ​ട്ര​ൽ ര​ണ്ടും ര​വി ബി​ഷ്നോ​യി ഒ​രു വി​ക്ക​റ്റും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.