ലോ​ക്ക്ഡൗ​ൺ കു​ഴ​പ്പി​ച്ചു; വി​മാ​ന​ക്ക​മ്പ​നി​ക​ൾ എ​എ​ഐ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക ഇ​ര​ട്ടി​യാ​യി
Monday, September 21, 2020 11:24 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് (എ​എ​ഐ) ന​ൽ​കാ​നു​ള്ള കു​ടി​ശി​ക ഇ​ര​ട്ടി​യാ​യി. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ളി​വി​ൽ ന​ൽ​കേ​ണ്ടി​യി​രു​ന്ന തു​ക​യാ​ണ് കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​മാ​നം പ​റ​ത്തു​ന്ന​തി​നും ലാ​ൻ​ഡിം​ഗി​നും പാ​ർ​ക്കിം​ഗി​നും മ​റ്റു​മാ​യി എ​എ​ഐ​ക്ക് ന​ൽ​കേ​ണ്ട തു​ക​യാ​ണ് ക​മ്പ​നി​ക​ൾ കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ന​ൽ​കാ​നു​ള്ള​ത്. ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കു​ടി​ശി​ക 2.75 ശ​ത​മാ​നം ഉ​യ​ർ​ന്ന് 2,258.27 കോ​ടി രൂ​പ​യാ​യി.

ഇ​ന്ത്യ​യി​ൽ ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, ഗോ ​എ​യ​ർ, എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ, വി​സ്താ​ര എ​ന്നി​ങ്ങ​നെ ആ​റ് പ്ര​ധാ​ന ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണു​ള്ള​ത്. ഈ ​ക​മ്പ​നി​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​കെ 2562.04 കോ​ടി രൂ​പ​യാ​ണ് എ‌​എ‌​ഐ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ‌ഇ​ത് ഫെ​ബ്രു​വ​രി ഒ​ന്നി​നേ​ക്കാ​ൾ 10 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​ൻ​ഡി​ഗോ​യു​ടെ കു​ടി​ശി​ക 41.62 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ത് ആ​റ് മാ​സ​ത്തി​നി​ടെ 130.6 ശ​ത​മാ​നം വ​ർ​ധി​ച്ച് 95.99 കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.