ല​ഹ​രി​മ​രു​ന്ന് കേ​സ്: ശ്ര​ദ്ധ ക​പൂ​റി​നെ​യും സാ​റ അ​ലി ഖാ​നെ​യും ചോ​ദ്യം ചെ​യ്തേ​ക്കും
Monday, September 21, 2020 5:47 PM IST
മും​ബൈ: ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി​മാ​രാ​യ ശ്ര​ദ്ധ ക​പൂ​റി​നെ​യും സാ​റ അ​ലി ഖാ​നെ​യും ചോ​ദ്യം ചെ​യ്തേ​ക്കും. ഈ ​മാ​സം ഒ​ന്പ​തി​ന് അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​ബ​ർ​ത്തി​യി​ൽ​നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നാ​ണു സൂ​ച​ന.

റി​യ ച​ക്ര​ബ​ർ​ത്തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നും ഉ​ട​ൻ സ​മ​ൻ​സ് അ​യ​യ്ക്കു​മെ​ന്നും ന​ർ​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​ബ​ർ​ത്തി​ക്കു പു​റ​മേ ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ഷോ​ബി​ക് ച​ക്ര​ബ​ർ​ത്തി, സു​ശാ​ന്തി​ന്‍റെ ര​ണ്ടു ജീ​വ​ന​ക്കാ​ർ, ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ തു​ട​ങ്ങി​യ​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

സാ​റ അ​ലി ഖാ​ന്േ‍​റ​യും രാ​കു​ൽ പ്രീ​തി​ന്േ‍​റ​യും പേ​രു​ക​ളാ​ണ് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​ബ​ർ​ത്തി ആ​ദ്യം പ​റ​ഞ്ഞ​ത്. സു​ശാ​ന്തി​ന്‍റെ മാ​നേ​ജ​റാ​യി​രു​ന്ന ശ്രു​തി മോ​ദി, മു​ൻ ടാ​ല​ന്‍റ് മാ​നേ​ജ​ർ ജ​യ സാ​ഹ എ​ന്നി​വ​രേ​യും ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.