ക​ണ്ണൂ​രി​ൽ വീ​ണ്ടും 300 ക​ട​ന്ന് കോ​വി​ഡ്; 257 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, September 21, 2020 7:00 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 314 പേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ആ​റു പേ​ർ വി​ദേ​ശ​ത്തു നി​ന്നും 26 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 25 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ, ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 8122 ആ​യി. ഇ​വ​രി​ൽ 39 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 4935 ആ​യി.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 36 പേ​ർ ഉ​ൾ​പ്പെ​ടെ 72 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 2801 പേ​ർ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​വ​രി​ൽ 2041 പേ​ർ വീ​ടു​ക​ളി​ലും ബാ​ക്കി 760 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.