രോ​ഗ​വ്യാ​പ​നം കു​റയാ​തെ ത​ല​സ്ഥാ​ന ​ജി​ല്ല; 533 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; ആ​ശ​ങ്ക
Monday, September 21, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 533 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 394 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 103 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

27 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അഞ്ച് പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. നാ​ലു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ൻ (73), തി​രു​മ​ല സ്വ​ദേ​ശി​നി ഭ​ഗീ​ര​ഥി​യ​മ്മ (82), റ​സ​ൽ​പു​രം സ്വ​ദേ​ശി​നി ര​മ​ണി (65), ക​രി​യ്ക്ക​കം സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (57) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 305 പേ​ർ സ്ത്രീ​ക​ളും 228 പേ​ർ പു​രു​ഷ·ാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 47 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 86 പേ​രു​മു​ണ്ട്.

പു​തു​താ​യി 1,747 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 26,587 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 3,995 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.

വീ​ടു​ക​ളി​ൽ 22,051 പേ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 541 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 1,679 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.

തി​ങ്ക​ളാ​ഴ്ച 387 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 703 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 173 കോ​ളു​ക​ളാ​ണ് ഇ​ന്നെ​ത്തി​യ​ത്.

മാ​ന​സി​ക​ പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 14 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2,233 പേ​രെ ടെ​ല​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 1,713 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 4,090 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.