സ​സ്പെ​ൻ​ഷ​നി​ലാ​യ എം ​പി​മാ​ർ രാ​ത്രി​യി​ലും സ​മ​രം തു​ട​ർ​ന്നു
Tuesday, September 22, 2020 8:43 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന് രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത എം​പി​മാ​ർ രാ​ത്രി​യി​ലും സ​മ​രം തു​ട​ർ​ന്നു. പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക് സ​മീ​പ​മാ​ണ് എം​പി​മാ​ർ സ​മ​രം ചെ​യ്യ്ത​ത്.

സി​പി​എം എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, കെ.​കെ.​രാ​ഗേ​ഷ്, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ ഡെ​റ​ക് ഒ​ബ്രി​യാ​ൻ, ഡോ​ല സെ​ൻ, എ​എ​പി​യി​ലെ സ​ഞ്ജ​യ് സിം​ഗ്, കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ രാ​ജീ​വ് സ​ത​വ്, റി​പു​ൻ ബോ​റ, സ​യി​ദ് ന​സീ​ർ എ​ന്നി​വ​രാ​ണ് ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യു​മെ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി രാ​ത്രി​യി​ലും സ​മ​രം തു​ട​ർ​ന്ന​ത്.

കാ​ർ​ഷി​ക ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​സ​ഭ​യി​ൽ എം​പി​മാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ട്ടു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.