കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം: ആ​ഗോ​ള സ​ഖ്യ​ത്തി​ൽ 156 രാ​ജ്യ​ങ്ങ​ൾ, ചേ​രാ​തെ അ​മേ​രി​ക്ക​യും ചൈ​ന​യും
Tuesday, September 22, 2020 5:28 AM IST
ജ​നീ​വ: എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​ൽ 156 രാ​ജ്യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി. അ​തേ​സ​മ​യം, ലോ​ക​ശ​ക്തി​ക​ളാ​യ അ​മേ​രി​ക്ക​യും ചൈ​ന​യും ഇ​തു​വ​രെ പ​ങ്കാ​ളി​ക​ളാ​യി​ട്ടി​ല്ലെ​ന്ന് സ​ഖ്യ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

അ​ണേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ദ്വി​ക​ക്ഷി ക​രാ​റു​ക​ളി​ലൂ​ടെ ഭാ​വി​യി​ൽ വാ​ക്സി​ന്‍റെ വി​ത​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ്വ​ന്ത​മാ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യും ചേ​ർ​ന്നു​ള്ള വാ​ക്സി​ൻ ഗ​വേ​ഷ​ണ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ചൈ​ന. ലോ​ക ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

കോ​വി​ഡ് വാ​ക്സി​ൻ സാ​ധ്യ​മാ​കു​ന്പോ​ൾ, സ​ന്പ​ന്ന-​ദ​രി​ദ്ര വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും തു​ല്യ​മാ​യും നീ​തി​പൂ​ർ​വ​മാ​യും വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക​യാ​ണ് സം​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.