ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ പ​ത്തു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു
Tuesday, September 22, 2020 7:50 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 31,479,718 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 969,230 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​ശ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 23,108,329 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, സ്പെ​യി​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്.

അ​മേ​രി​ക്ക7,046,216, ഇ​ന്ത്യ5,560,105, ബ്ര​സീ​ൽ4,560,083, റ​ഷ്യ1,109,595, പെ​റു772,896, കൊ​ളം​ബി​യ770,435, മെ​ക്സി​ക്കോ700,580, സ്പെ​യി​ൻ671,468, ദ​ക്ഷി​ണാ​ഫ്രി​ക്ക661,936, അ​ർ​ജ​ന്‍റീ​ന640,147.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക204,506, ഇ​ന്ത്യ88,965, ബ്ര​സീ​ൽ137,350, റ​ഷ്യ19,489, പെ​റു31,474, കൊ​ളം​ബി​യ24,397, മെ​ക്സി​ക്കോ73,697, സ്പെ​യി​ൻ30,663, ദ​ക്ഷി​ണാ​ഫ്രി​ക്ക15,992, അ​ർ​ജ​ന്‍റീ​ന13,482.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.