നേ​താ​ക്ക​ളു​ടെ മ​ക്ക​ളു​ടെ തെ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പാ​ര്‍​ട്ടി ചു​മ​ക്കി​ല്ല: പി. ​ജ​യ​രാ​ജ​ൻ
Tuesday, September 22, 2020 10:30 AM IST
ക​ണ്ണൂ​ർ: നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ ചെ​യ്യു​ന്ന തെ​റ്റ് ചു​മ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ. പാ​ർ​ട്ടി​യി​ലോ, സ​ർ​ക്കാ​രി​ലോ നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ടു​ന്നു​വെ​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മ​ക​ൻ എ​ന്തെ​ങ്കി​ലും ഇ​ട​പാ​ടി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​ൻ​ത​ന്നെ നേ​രി​ട്ടു​കൊ​ള്ളു​മെ​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ചെ​യ്യു​ന്ന കാ​ര്യ​ത്തി​നു​മാ​ത്ര​മേ പാ​ർ​ട്ടി​ക്കു പ്ര​തി​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ളൂ. കു​ടും​ബം ചെ​യ്യു​ന്ന തെ​റ്റ് വി​ശ​ദീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത പാ​ർ​ട്ടി​ക്കി​ല്ല. ഇ​നി ആ​രു​ടെ​യെ​ങ്കി​ലും മ​ക്ക​ൾ തെ​റ്റു​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ ഒ​രു​ത​ര​ത്തി​ലും പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ മ​ക്ക​ളു​ടെ അ​ന​ധി​കൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി പ​രി​ശോ​ധി​ക്കും. നി​യ​മ​വി​ധേ​യ​മാ​യി ആ​രെ​ങ്കി​ലും ബി​സി​ന​സ് ന​ട​ത്തി വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.