രാ​ജ​സ്ഥാ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 22, 2020 10:30 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ധോ​ല്‍​പു​ര്‍ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​വ​രി​ലൊ​രാ​ള്‍ രാ​ത്രി വീ​ട്ടി​ലെ​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ബ​ണ്ഡി (23), ഹ​ര്‍​കേ​ഷ്(20) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യും കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബ​ണ്ഡി​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ ദി​വ​സം ബ​ണ്ഡി ഹ​ര്‍​കേ​ഷി​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ന്‍ പോ​യി​രു​ന്നു​വെ​ന്നും ഉ​ന്ന​ത​പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യോ എ​ന്ന് വ്യ​ക്ത​മാ​കു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.