റോ​ഡി​ൽ നി​യ​മം ലം​ഘി​ച്ചാ​ൽ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പൈ​സ പോ​കും; പു​തി​യ സം​വി​ധാ​നം
Tuesday, September 22, 2020 10:55 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തി​നു പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കു പി​ഴ അ​ട​യ്ക്കു​വാ​നു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ-​ചെ​ല്ലാ​ൻ എ​ന്നാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വ​ശ​മു​ള്ള ചെ​റി​യ ഉ​പ​ക​ര​ണ​ത്തി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ന്പ​ർ, വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ എ​ന്നി​വ ന​ൽ​കി​യാ​ൽ അ​ത് സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​വ​ര​വും ഉ​ട​ന​ടി ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം ഉ​ട​മ​യ്ക്കോ ഡ്രൈ​വ​ർ​ക്കോ ഓ​ണ്‍​ലൈ​നാ​യി അ​പ്പോ​ൾ​ത്ത​ന്നെ ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ്, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാ​ൻ ക​ഴി​യും. പി​ഴ അ​ട​യ്ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ കേ​സ് വി​ർ​ച്വ​ൽ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റും. തു​ട​ർ​ന​ട​പ​ടി വി​ർ​ച്വ​ൽ കോ​ട​തി സ്വീ​ക​രി​ക്കും.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ ഈ ​സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​തി​ലൂ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന ഇ​നി മു​ത​ൽ ഏ​റെ സു​ഗ​മ​മാ​കും. തി​രു​വ​ന​ന്ത​പു​രം സി​റ്റി, കൊ​ല്ലം സി​റ്റി, എ​റ​ണാ​കു​ളം സി​റ്റി, തൃ​ശ്ശൂ​ർ സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഈ ​സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ന്ന​ത്. വൈ​കാ​തെ ത​ന്നെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കും.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റാ​ണ് സോ​ഫ്റ്റ് വെ​യ​ർ നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.