ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​മെ​ന്ന് കേ​ന്ദ്രം
Tuesday, September 22, 2020 2:41 PM IST
ന്യൂഡൽഹി: എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഉ​പാ​ധി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കാ​ര്‍​ഷി​ക ബി​ല്ലി​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. 110 പേ​ര്‍ കേ​ന്ദ്ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും 75 പേ​ര്‍ മാ​ത്ര​മാ​ണ് ബി​ല്ലി​നെ​തി​രെ​യു​ള്ള​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

കാ​ർ​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ർ​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ൻ, ഡോ​ല സെ​ൻ (തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ർ​ട്ടി), രാ​ജീ​വ് സ​ത്ത​വ്, സ​യ്യ​ദ് നാ​സി​ർ ഹു​സൈ​ൻ, റി​പു​ൻ ബോ​റ​ൻ (കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ​യാ​ണ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കാ​ർ​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ൾ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ചു. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

എം​പി​മാ​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, സ​മാ​ദ് വാ​ദി പാ​ർ​ട്ടി, ഡി​എം​കെ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബി​ല്ലി​ൻ​മേ​ൽ വോ​ട്ടെ​ടു​പ്പ് ചോ​ദി​ച്ചാ​ൽ അ​ത് അം​ഗീ​ക​രി​ക്ക​ണം. അ​ത് അം​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണ്. അ​വ​കാ​ശം നി​ഷേ​ധി​ച്ച് കാ​ർ​ഷി​ക ബി​ൽ പാ​സാ​ക്കി​യ​തി​നാ​ണ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​ർ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പാ ​വി​രി​ച്ചു കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം രാ​ത്രി​യും തു​ട​ർ​ന്നു. ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ കാ​ണു​ന്നു​ണ്ട്.

ഇ​തി​നാ​യി സ​മ​യം ചോ​ദി​ച്ച് 15 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്ര​പ​തി​ഭ​വ​നെ സ​മീ​പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ കാ​ര്യ​വും ഉ​ന്ന​യി​ക്കും. കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.