കാ​ർ​ഷി​ക ബി​ൽ ജി​എ​സ്ടി​യു​ടെ​യും നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ​യും അ​തേ​വ​ഴി​യേ: ഉ​മ്മ​ൻ​ചാ​ണ്ടി
Tuesday, September 22, 2020 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി രാ​ജ്യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ അ​തേ​രീ​തി​യി​ലാ​ണു ബി​ജെ​പി സ​ർ​ക്കാ​ർ കാ​ർ​ഷി​ക ബി​ല്ലു​മാ​യി മു​ന്നോ​ട്ടു​പോ​കൂ​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. കാ​ർ​ഷി​ക ബി​ൽ രാ​ജ്യ​ത്തെ വ​ലി​യ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി തു​റ​ന്ന ച​ർ​ച്ച​യെ എ​ന്തി​നാ​ണു ഭ​യ​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ചു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തു​ല്യ അ​വ​കാ​ശ​മു​ള്ള ക​ണ്‍​ക​റ​ന്‍റ് ലി​സ്റ്റി​ലാ​ണു കൃ​ഷി ഉ​ൾ​പ്പെ​ടു​ന്ന​തെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ല. നോ​ട്ടു​നി​രോ​ധ​നം അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ പോ​ലും അ​റി​ഞ്ഞി​ല്ല. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ ഓ​ടി​ക്കോ​ണ്ടി​രു​ന്ന സ​ന്പ​ദ്ഘ​ട​ന​യെ ട്രാ​ക്കി​ൽ നി​ന്നു വ​ലി​ച്ചെ​റി​യു​ക​യാ​ണ് അ​ന്നു ചെ​യ്ത​ത്. അ​തി​ന്‍റെ കെ​ടു​തി​യി​ൽ​നി​ന്നു രാ​ജ്യം ക​ര​ക​യ​റി​യി​ല്ല. ത​യാ​റെ​ടു​പ്പി​ല്ലാ​തെ ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​വും രാ​ജ്യം അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും കോ​വി​ഡും രാ​ജ്യ​ത്ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു കാ​ർ​ഷി​ക ബി​ൽ ക​ട​ന്നു​വ​രു​ന്ന​ത്. ഇ​ന്ത്യ​യു​ടെ മൊ​ത്തം മൂ​ല്യ​വ​ർ​ധ​ന​വി​ൽ (ജി​എ​സ് വി​എ) കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പ​ങ്ക് 2012-13ൽ 17.8 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 2017-18ൽ 14.9 ​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 70 ശ​ത​മാ​നം ആ​ളു​ക​ളും കൃ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ത്ര​യും വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ഏ​തൊ​രു നി​യ​മ​വും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.