സ​ർ​ക്കാരി​ന് വി​ജ​യം; പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കാൻ സു​പ്രീം​കോ​ട​തി​ അ​നു​മ​തി
Tuesday, September 22, 2020 2:34 PM IST
ന്യൂഡൽഹി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പു​തു​ക്കി പ​ണി​യു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. ജ​സ്റ്റീ​സ് റോ​ഹിൻടൻ ന​രി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

പാ​ലം പൊ​ളി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഭാ​രപ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​ത്രെ​യും വേ​ഗം പു​തി​യ പാ​ലം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും സ​ര്‍​ക്കാ​രി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പാ​ല​ത്തി​ന്‍റെ ദു​ര്‍​ബ​ല​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്രാ​സ് ഐ​ഐ​ടി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ ഹാ​ജ​രാ​ക്കി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

പാ​ലം നി​ല​നി​ല്‍​ക്കു​മോ എ​ന്ന​റി​യാ​ന്‍ ലോ​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം പ്ര​യോ​ജ​ന​മു​ണ്ടാ​കി​ല്ല. മേ​ല്‍​പ്പാ​ലം പു​തു​ക്കി പ​ണി​താ​ല്‍ 100 വ​ര്‍​ഷം വ​രെ ആ​യു​സ് ല​ഭി​ക്കും.

പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റപ​ണി ന​ട​ത്തി​യാ​ല്‍ 20 വ​ര്‍​ഷം വ​രെ​ ആ​യു​സ് ല​ഭി​ക്കു​ക​യു​ള്ളു എ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​ക്കാ​രി​ന് വേ​ണ്ടി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.