എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ലെ ധ​ർ​ണ അ​വ​സാ​നി​പ്പി​ച്ചു
Tuesday, September 22, 2020 2:45 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പൂ​ര്‍​ണ​മ​യും രാ​ജ്യ​സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​ർ​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ർ​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ൻ, ഡോ​ല സെ​ൻ (തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ർ​ട്ടി), രാ​ജീ​വ് സ​ത്ത​വ്, സ​യ്യ​ദ് നാ​സി​ർ ഹു​സൈ​ൻ, റി​പു​ൻ ബോ​റ​ൻ (കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ​യാ​ണ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഉ​പാ​ധി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. കാ​ര്‍​ഷി​ക ബി​ല്ലി​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. 110 പേ​ര്‍ കേ​ന്ദ്ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും 75 പേ​ര്‍ മാ​ത്ര​മാ​ണ് ബി​ല്ലി​നെ​തി​രെ​യു​ള്ള​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.