ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ വ​ഴി ആ​യു​ധ​ക്ക​ട​ത്ത്
Tuesday, September 22, 2020 4:59 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് പാ​ക് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് വീ​ണ്ടും ഡ്രോ​ൺ വ​ഴി ആ​യു​ധ​ക്ക​ട​ത്തി​ന് ശ്ര​മം. അ​ഖ്നൂ​ർ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ജൂ​ണി​ന് ശേ​ഷം അ​ഞ്ചാം ത​വ​ണ​യാ​ണ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​യു​ധ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

ഭാ​രം കൂ​ടി​യ സാ​ധ​ന​ങ്ങ​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളാ​ണ് ആ​യു​ധ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെന്ന് സുരക്ഷാസേന അറിയിച്ചു. ഇ​തേ തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ര​ജൗ​രി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​വും പ​ണവും ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ല​ക്ഷ​ക​ർ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.