ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ സ്ഥി​തി രൂ​ക്ഷം; ഇ​ന്ന് 681 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, September 22, 2020 6:24 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ല​യി​ൽ ഇ​ന്ന് 681 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 130 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ആ​കെ 39,258 പേ​രാ​യി​രു​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​ൽ 7047 പേ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന​ത്തെ 18 ശ​ത​മാ​നം കേ​സു​ക​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത 553 മ​ര​ണ​ങ്ങ​ളി​ൽ 175ഉം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. 32 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​ക്കി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.