ഷാ​ർ​ജ​യി​ൽ കൊ​ടു​ങ്കാ​റ്റാ​യി സ​ഞ്ജു; സി​ക്സ​റു​ക​ളു​ടെ പെ​രു​മ​ഴ
Tuesday, September 22, 2020 9:51 PM IST
ഷാ​ർ​ജ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ്. ഷാ​ര്‍​ജ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ സി​ക്‌​സ് മ​ഴ പെ​യ്യി​ച്ച സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് പി​റ​ന്ന​ത് ഒ​മ്പ​തു സി​ക്സറുകളാണ്. 32 പ​ന്തി​ൽ 74 റ​ൺ​സ് നേ​ടി​യാണ് സഞ്ജു പുറത്തായത്. 19 പ​ന്തി​ൽ​നി​ന്നാ​ണ് സ​ഞ്ജു അ​ർ​ധ​സെ​ഞ്ചു​റിയും തി​ക​ച്ച​ത്.

രാജസ്ഥാൻ 20 ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 216 റ​ൺ​സാ​ണ് നേ​ടി​യ​ത്. കാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്ത് 69 റ​ൺ​സെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റി​ൽ ജോ​ഫ്ര ആ​ർ​ച്ച​ർ ന​ട​ത്തി​യ കൂ​റ്റ​ന​ടി​ക​ളാ​ണ് രാ​ജ​സ്ഥാ​ന്‍റെ സ്കോ​ർ 200 ക​ട​ത്തി​യ​ത്. ആ​ർ​ച്ച​ർ എ​ട്ടു പന്തി​ൽ 27 റ​ൺ​സെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റി​ൽ നാ​ലു സി​ക്സ​റു​ക​ളാ​ണ് ആ​ർ​ച്ച​റു​ടെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.