പാ​ലാ​രി​വ​ട്ടം പാ​ലം; ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ക​രാ​റു​കാ​ര​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​ബ്രാ​ഹിം കു​ഞ്ഞ്
Wednesday, September 23, 2020 11:16 AM IST
കൊച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ ക​രാ​റു​കാ​ര​നെ പ​ഴി​ചാ​രി മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ്. ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ക​രാ​റു​കാ​ര​ൻ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും ഇ​ബ്രാ​ഹിം കു​ഞ്ഞ് പ​റ​ഞ്ഞു.

ത​ക​രാ​റു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ഡി​ഫെ​ക്ട് ല​യ​ബി​ലി​റ്റി ക​രാ​റി​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് ന​ട​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ക്കാ​റു​ണ്ട്. ത​ന്നെ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്നും സാ​മ്പ​ത്തി​ക​മാ​യി ഒ​രു നേ​ട്ട​വും നേ​ടി​യി​ട്ടി​ല്ലെ​ന്നും ഇ​ബ്രാ​ഹം കു​ഞ്ഞ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.